അർജന്‍റീന ജേഴ്‌‌സിയിൽ ലിയോണൽ മെസിയുടെ അവസാന പോരാട്ടം…

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ തുല്യമായ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് ഫൈനല്‍ വിസിലൂതാന്‍ അർജന്‍റീനയുടെ ഇതിഹാസതാരം ലിയോണൽ മെസി നാളെ ഇറങ്ങുന്നു. അര്‍ജന്‍റീന സമയം നാളെ രാത്രി 8 മണിക്ക്( ഇന്ത്യ സമയം ബുധനാഴ്ച പുലർച്ചെ 4.30ന്) ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ 39കാരനായ മെസി അർജന്‍റീനയുടെ വെള്ളയും നീലയും കലർന്ന ജേഴ്‌‌സി അഴിച്ചുവെക്കും.

ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ മോണുമെന്‍റൽ സ്റ്റേഡിയത്തിൽ 85,000-ത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തിയാകും മെസിയുടെ വിടവാങ്ങൽ മത്സരം അരങ്ങേറുക.

2022-ലെ ഖത്തർ ലോകകപ്പ് വിജയികളായ അര്‍ജന്‍റീന ടീമിലെ സഹതാരങ്ങളും അർജന്‍റീനയുടെ പുതിയ തലമുറയും ഈ ചരിത്ര നിമിഷത്തിൽ മെസിക്കൊപ്പം അണിനിരക്കും.

അന്താരാഷ്ട്ര ഫുട്ബോളിലെ നിരവധി ചരിത്ര റെക്കോർഡുകൾ സ്വന്തമാക്കിയാണ് മെസി തന്‍റെ കരിയറിന് പൂർണ്ണവിരാമമിടുന്നത്. അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ മെസി ബെനിനെതിരായ മത്സരത്തോടെ 208 അന്താരാഷ്ട്ര മത്സരങ്ങൾ തികയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!