പരവതാനി വിവാദം … സംഭവത്തെക്കുറിച്ച് ഓർമയില്ലെന്ന് മന്ത്രി കെ. എം ഷാജി

കോഴിക്കോട് : പരവതാനി വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം. ഷാജി. പരവതാനിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് തനിക്ക് ഓർമ പോലുമില്ലെന്ന് മന്ത്രി പറഞ്ഞു.

പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടൻ നേരെ വേദിയിലേക്ക് കയറുകയായിരുന്നു. വഴിയിൽ കാർപ്പറ്റ് വിരിച്ചിരുന്നോ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ മണ്ണിൽ ചവിട്ടി വളർന്നയാളാണെന്നും ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്ന താണെന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴ ബീച്ചിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയിൽ പരവതാനി വിരിച്ചിട്ടില്ലാത്തതിനാൽ മന്ത്രി കാറിൽനിന്ന് ഇറങ്ങിയില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.

അതേസമയം, എൽഎസ്ജിഡിക്ക് കീഴിലുള്ള കില, ക്ലീൻ കേരള, കുടുംബശ്രീ തുടങ്ങിയ മിഷനുകളിൽ ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ ഉയർന്ന ശമ്പളം വാങ്ങി പാർട്ടി താൽപര്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന നിരവധി പേരുണ്ടെന്ന് മന്ത്രി ആരോപിച്ചു.

ഇത്തരം ആളുകളെ സ്ഥാനങ്ങളിൽനിന്ന് മാറ്റി പകരം മറ്റുള്ളവരെ നിയമിക്കുക മാത്രമല്ല, പൊതുസ്വത്ത് ദുരുപയോഗം ചെയ്യുന്ന സിപിഐഎം ലോബികളെ പൂർണമായി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നാളെ മന്ത്രിയായിരുന്നില്ലെങ്കിലും താൻ ഇരിക്കുന്നിടത്തോളം കാലം ഇത്തരക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തുകളിൽ നടക്കുന്ന പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനും മന്ത്രിമാരുടെ പ്രസംഗങ്ങൾക്ക് ആളെ കൂട്ടുന്നതിനും കുടുംബശ്രീ വോളണ്ടിയർമാരെ ഉപയോഗിക്കുന്ന സംവിധാനവും അവസാനിപ്പിക്കണം. കുടുംബശ്രീയെ അതിന്റെ യഥാർഥ ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരിക യാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!