തമാശ ഇഷ്ടപ്പെട്ടില്ല;  ഉണ്ണികൃഷ്ണന്റെ കരണത്തടിച്ച് രഞ്ജിത്ത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

കൊച്ചി : സംവിധായകന്‍ രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്‌റഫ്. ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തുവീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തതായി അഷറഫ് പറയുന്നു.ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.ആ സമയത്ത് അദ്ദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി. പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല എന്നും പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഫ്‌റഫിന്റെ വെളിപ്പെടുത്തല്‍. പിന്നീടുള്ള അദ്ദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം. അടിയോടൊപ്പം അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്നുപോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ഞാന്‍ അതൊന്നും കണ്ടിട്ടില്ല. അതില്‍ നിന്ന് മോചിതനാവാന്‍ ഏറെ നാളെടുത്തു എന്നും അഷ്‌റഫ് പറയുന്നു.

താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്‌നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്ക് കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശ്ശേരി മനയുടെ തമ്പ്രാനായി രഞ്ജിത്ത് മാറിയെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി.

അതേസമയം ഒന്നിലേറെ ലെെംഗികാതിക്രമകേസുകളിൽ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ . രഞ്ജിത്തിൽ നിന്നുണ്ടായ ദുരനുഭവം പരാതിക്കാർ തുറന്ന് പറഞ്ഞപ്പോൾ പലരും ഞെ‌ട്ടി. സംവിധായകന് നേരെ വ്യാപക വിമർശനം വന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജി വെക്കുകയും ചെയ്തു. ഇതുവരെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായ രഞ്ജിത്തിന് നഷ്ടപ്പെടുകയും ചെയ്തു.പിന്നാലെയാണ് ഇത്തരമൊരു ആരോപണം കൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!