ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു വിദ്യാർത്ഥി മരിച്ചു…

ചാലക്കുടി : കൊരട്ടി നാലുകെട്ട് റോഡില്‍ കിന്‍ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

തൃശൂര്‍ അമ്മാടം കോടന്നൂര്‍ അന്തിക്കുടി സ്വദേശി ബിജുവിന്റെ മകന്‍ അവിനാഷ്(18)ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ എടക്കുളത്തൂര്‍ വടക്കൂട്ട് വീട്ടില്‍ ഷിബുവിന്റെ മകന്‍ ഷിബിന്‍(17)നെ ഗുരുതര പരിക്കുകളോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഗവ.പോളിടെക്നിക്കിലെ ടെക്സ്‌റ്റൈല്‍ ടെക്നോളജി ഒന്നാം വര്‍ഷ വര്‍ഷ വിദ്യാര്‍ത്ഥകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!