റബ്ബർ ബോർഡിൽ വർണ്ണാഭമായ ഓണാഘോഷം…

കോട്ടയം : റബ്ബർ ബോർഡിന്റെ കോട്ടയത്തെ  ആസ്ഥാന ഓഫീസിൽ മലയാളത്തിന്റെ ദേശീയോത്സവമായ ഓണം വിപുലമായ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു.

രാവിലെ റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി ഓഫീസിന്റെ പൂമുഖത്ത് നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓണത്തിന്റെ നിറഭംഗി വിളിച്ചോതുന്ന കൂറ്റൻ അത്തപ്പൂക്കളത്തിന് മുന്നിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. തുടർന്ന് അത്തപ്പൂക്കള മത്സരം അരങ്ങേറി. ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.

റബ്ബർ ബോർഡിന്റെ കോട്ടയം ആസ്ഥാന ഓഫീസിലെയും പുതുപ്പള്ളിയിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തു. ഓണപ്പാട്ടുകൾ പാടിയും ഓണവിശേഷങ്ങൾ പങ്കുവെച്ചും അവർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ, ഡോ. സിജു ടി  (റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ), ഡോ. ദേബപ്രദ റോയ്* (ഡയറക്ടർ, ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രം), പ്രിയ വർമ്മ(ഡയറക്ടർ, ട്രെയിനിങ്), ഡോ. ബിനോയ് കെ. കുര്യൻ (സെക്രട്ടറി ഇൻ-ചാർജ്, റബ്ബർ ബോർഡ്) എന്നിവർ മുഖ്യാതിഥികളായിരുന്നു

മലയാളക്കരയുടെ മഹോത്സവമായ ഓണം ഇക്കുറി റബ്ബർ ബോർഡിലും വിപുലമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ എൻ. ഹരി പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു
ഓണസദ്യയോടെ ആഘോഷങ്ങൾക്ക് സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!