പത്തനംതിട്ടയിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ.;ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാൾ പ്രതിഷേധം

പത്തനംതിട്ട : സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി സിപിഎം പ്രവർത്തകന്‍ ഒറ്റയാൾ പ്രതിഷേധം നടത്തി. ഇയാളെ പിന്നീട് ബലമായി നീക്കി.

തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഒറ്റയാൾ പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എം സി അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്.

തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കൾ വായ്പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്നാണ് പരാതി. പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയെന്നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ ബാലകൃഷ്ണൻ പറയുന്നത്.

എന്നാല്‍, ആരോപണം ആർ സനൽകുമാർ പൂർണ്ണമായി തള്ളി. ചില ക്രിമിനൽ സംഘമാണ് വിപുലീകൃത യോഗ ദിവസം തന്നെ ബാലകൃഷ്ണനെ ഇറക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം. അതേസമയം, പ്രവർത്തനത്തിൽ സജീവമല്ലെന്ന ചർച്ചകൾക്കിടെ മുൻമന്ത്രി വീണ ജോർജ് യോഗത്തിൽ പങ്കെടുക്കാനെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ മന്ത്രി വീണ ജോർജ് സജീവമല്ലെന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിന് വിരാമമിട്ടാണ് വീണ ഇന്നത്തെ യോഗത്തിനെത്തിയത്.

ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും മറ്റ് സംഘടനാ പ്രശ്നങ്ങളുമാണ് രണ്ട് ദിവസത്തെ യോഗം ചർച്ച ചെയ്യുക. നേതൃതലത്തിൽ വലിയ മാറ്റങ്ങൾ വരുമെന്ന സൂചനയുമുണ്ട്.

വായ്പ ക്രമക്കേടും സ്ഥലം തട്ടിയെടുക്കലും:

തിരുവല്ല അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതിയിൽ സ്വാധീനമുള്ള ഈ നേതാക്കൾ, ബാങ്കിലെ വായ്പ ക്രമക്കേടുകളിലൂടെ തന്റെ ഭൂമി തട്ടിയെടുത്തു എന്നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ ബാലകൃഷ്ണന്റെ ആക്ഷേപം.

പാർട്ടിയിലെ അവഗണന: ഈ വിഷയത്തിൽ നീതി ആവശ്യപ്പെട്ട് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള വിവിധ ഫോറങ്ങളിൽ താൻ നിരന്തരം പരാതി നൽകിയിരുന്നു. എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനാലാണ് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാൻ നിർബന്ധിതനായതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ആരോപണം ആർ സനൽകുമാർ പൂർണ്ണമായി തള്ളി. ചില ക്രിമിനൽ സംഘമാണ് വിപുലീകൃത യോഗ ദിവസം തന്നെ ബാലകൃഷ്ണനെ ഇറക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!