വിവിധ അപകടങ്ങളിൽ പരുക്കേറ്റ ദമ്പതികൾ ഉൾപ്പെടെയുള്ളവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ :  വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് ( 54) പരുക്കേറ്റു. 11 മണിയോടെയാണ് അപകടം.

ഇന്നു രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് ( 50) ഭാര്യ റെജീന ( 50) എന്നിവർക്കു പരുക്കേറ്റു. 

ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കൊടുങ്ങൂർ നെടുംകുന്നം സ്വദേശി വി.പി.മോഹനന് ( 64) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!