ഭിന്നശേഷിക്കാരുടെ സർഗാത്മക കഴിവുകൾക്ക് വേദിയായി ‘ഒപ്പം 2026’

മണർകാട് : ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗാത്മകമായ കഴിവുകൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനുമായി മണർകാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാകായികമേള ‘ഒപ്പം 2026’ ശ്രദ്ധേയമായി.

ഇന്ന് രാവിലെ 10 മണിക്ക് കണിയാംകുന്ന് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നടന്ന മേള ഫ്ലവേഴ്സ് ടോപ് സിംഗർ ടൈറ്റിൽ വിന്നർ കുമാരി നിവേദിത എസ് ഉദ്ഘാടനം ചെയ്തു

.പരിമിതികൾക്കപ്പുറം ഓരോ വ്യക്തിയിലുമുള്ള കഴിവുകളും പ്രതിഭകളും തിരിച്ചറിയാനും അവയ്ക്ക് വളരാനുള്ള അവസരമൊരുക്കാനും സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പരിപാടി ഓർമ്മിപ്പിച്ചു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുകയും അവർക്ക് ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം നേടാൻ അവസരമൊരുക്കുകയും ചെയ്യുക എന്ന മഹത്തായ സന്ദേശമാണ് ‘ഒപ്പം 2026’ മുന്നോട്ടുവച്ചത്.

മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ പി. വർക്കി, കെ.കെ. തോമസ്, സോണി മോൾ ടി.കെ., കെ.കെ. മാത്യു, സിന്ധു അനിൽകുമാർ, ആനിയമ്മ ചാക്കോ, രാധ സുരേഷ്, ടിറ്റു തോമസ് ഉമ്മൻ, സിബി മാത്യു, സോബിൻ ഫിലിപ്പ്, ജിജി ജിജി, ബിജു കെ.സി., ജോജി സി. ജോൺ, പ്രേമ ബിജു, ജോമോൾ ജിനേഷ്, ലൈല തോമസ്, ടി.പി. തോമസ്, അഭിലാഷ് വി.ആർ., സൂസൻ എബ്രഹാം, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷഹന എസ്. എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!