പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ

തൃശൂർ : പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു.

അതേസമയം, വി കെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.

ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്
സുബ്രൻസാമി പറയുന്നത്.
അതാണൊരാശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!