“ചാക്കാല” സിനിമ ക്ലോസ്‌ഷോട്ട്  എൻറ്റർടൈയിൻമെൻറ്സ്  ഓ ടി ടിയിലേക്കെ ത്തിക്കുന്നു

ചാക്കാല” സിനിമ ക്ലോസ്‌ഷോട്ട്  എൻറ്റർടൈയിൻമെൻറ്സ്  ഓ ടി ടി യിലേക്കെത്തിക്കുന്നു

മരണവീട്ടിൽ ഉയരുന്നത് കരച്ചിലാണെങ്കിലും മരണത്തിന്റെ കഥ പറഞ്ഞ ചാക്കാല സിനിമ കാണുമ്പോൾ പ്രേക്ഷകരിൽ പൊട്ടിച്ചിരിയാണ് ഉണ്ടാകുന്നത് .

ചാക്കാല എന്നാൽ മരണ അറിയിപ്പാണ് .
കുട്ടനാട്ടിലെ ഒരു മരണവീട്ടിലെ ചാക്കാല അറിയിപ്പുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം .
ബ്ളാക്ക് ഹ്യുമറിലൂടെ സമകാലിക ജീവിത സാഹചര്യങ്ങളെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോകുന്നത് . മരണവീടും നാട്ടുകാരും ചാക്കാല അറിയിച്ചുകൊണ്ടുള്ള യാത്രയുമെല്ലാം നർമ്മമുഹൂർത്തങ്ങൾ കൊണ്ടുനിറഞ്ഞതാണ് .

ഏപ്രിലിൽ ഓ .ടി .ടി  റിലീസ് ആകുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം  സ്വന്തമാക്കിയിരിക്കുന്നത്  ക്ലോസ്ഷോട്ട്   എൻറ്റർടൈയിൻമെൻറ്സാണ്. ഇടം തീയേറ്ററിൻ്റെ ബാനറിൽ സുധീഷ് കോശി നിർമ്മിക്കുന്ന ചിത്രത്തിൽ ജയിൻ ക്രിസ്റ്റഫർ, കഥ, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു .

തിരക്കഥ, സംഭാഷണം – സതീഷ് കുമാർ, കുട്ടനാടിൻ്റെ സ്വന്തം കലാകാരൻ പ്രമോദ് വെളിയനാട് ലീഡ് വേഷത്തിലെത്തുന്ന ചിത്രത്തിൽ -ജാസി ഗിഫ്റ്റ്, പന്തളം ബാലൻ… തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

സംഗീതം – മധു ലാൽ, റജിമോൻ, എഡിറ്റിംഗ് – രതീഷ് മോഹൻ, കളറിസ്റ്റ് – ഗൗതം പണിക്കർ,ഗാനരചന – ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ആർട്ട് – സുധർശനൻ ആറ്റുകാൽ,
പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര, സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനദ്കുറിയന്നൂർ, ലോനപ്പൻ കുട്ടനാട് ,സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു ,ദീപിക ശങ്കർ, മനോജ് കാർത്ത്യാ, ആൻസി, വിജയൻ പുല്ലാട് ,പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ-  ഹസീന ഹസി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!