രാഹുല്‍ ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്


ഗുവാഹത്തി :  രാഹുല്‍ ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നതിലാണ് നടപടി.

രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ് എന്നിവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു.

അസമിലെ ന്യായ് യാത്ര തടഞ്ഞതിന് പിന്നാലെ പൊലീസും കോണ്‍ഗ്രസ്പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു.

അതേസമയം, ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ രാഹുല്‍ ഗാന്ധി ഇന്ന് സുല്‍ത്താൻപൂർ എം.പി, എം.എല്‍.എ കോടതിയില്‍ ഹാജരാകും. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചക്ക് 2 മണി വരെ നിര്‍ത്തിവെച്ചു.

2018 നിയമസഭ തിര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!