വീണ്ടും ആക്രമണം; തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു

തൃശൂർ: ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകര്‍ത്തത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആറ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് കടയുടെ ഭാഗത്ത് എത്തിയത്. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസവും കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു.

സാധാരണയായി എണ്ണപ്പന തോട്ടം ലക്ഷ്യമിട്ടാണ് കാട്ടാനക്കൂട്ടം ഇറങ്ങാറ്. എന്നാല്‍ ഇത്തവണ തുമ്പൂര്‍മുഴി കാണാന്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തിയത്. തുടര്‍ന്ന് സുഹറയുടെ ചായക്കട തകര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!