ദുൽഖർ സൽമാന് തിരിച്ചടി, ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് നീക്കം. കളമശ്ശേരിയിലെ കളമശ്ശേരിയിലെ സിഗ്നേച്ചര്‍ കാര്‍സില്‍ സൂക്ഷിച്ച  നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്.

ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്ന് ആഡംബര വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്.

കള്ളക്കടത്തില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി. കോഴിക്കോട് എം എസ് റോഡ് വേ കാര്‍സിന്‍റെ പങ്കാളി സൈന്‍ മാര്‍വേയാണ് അറസ്റ്റിലായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!