ബോഡി ബിൽഡരുടെ നിയമനം: ‘അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ല’

കൊച്ചി : ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ ആംഡ് പൊലീസ് ഇൻപെക്ടർമാരായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.

അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് സർക്കാർ വിശദീകരണം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നതെന്നും നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. ടെസ്റ്റ്‌ നടത്തിയപ്പോ കുഴഞ്ഞുവീണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!