കോതമംഗലം : പൊലീസ് ഇൻസ്പെക്ടർമാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളില്‍ അറസ്റ്റിലായ അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കോതമംഗലം മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. നിലവില്‍ കോതമംഗലം പൊലീസിനാണ് ആയങ്കിയെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. തലശ്ശേരിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കോതമംഗലത്ത് എത്തിച്ച ആയങ്കിയെ നേരത്തേ കോടതി റിമാൻഡ് ചെയ്തിരുന്നു.
തുടർന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോതമംഗലം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
കോതമംഗലം മുൻ എസ്‌എച്ച്‌ഒ കെ.ആർ.പ്രശാന്ത് കുമാർ, ഊന്നുകല്‍ മുൻ എസ്‌എച്ച്‌ഒ ബി.എസ്.ആദർശ് എന്നിവരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുക യും ചെയ്തതാണ് കേസ്. കോതമംഗലം കേസ് അന്വേഷിച്ചിരുന്നത് ഊന്നുകല്‍ പൊലീസായിരുന്നു. കോതമംഗലം കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് ആയങ്കി ഊന്നുകല്‍ എസ്‌എച്ച്‌ഒയ്ക്കെതിരെ തിരിഞ്ഞത്. തുടർന്ന് ഊന്നുകല്‍ സ്റ്റേഷനിലും കേസെടുത്തു.
അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
