കേരള സർവകലാശാലയിലെ രജിസ്ട്രാർ പദവി തർക്കം…ഡോ. കെഎസ് അനിൽകുമാറിന് തിരിച്ചടി…

കൊച്ചി : കേരള സർവകലാശാലയിലെ പദവി തർക്കത്തിൽ രജിസ്ട്രാർക്ക് തിരിച്ചടി. സസ്പെൻഷൻ നടപടിക്കെതിരെ ഡോ.കെഎസ് അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി തുടരും.

അനിൽകുമാറിന്റെ സസ്പെൻഷൻ തുടരണമോയെന്ന് സിൻഡിക്കേറ്റിന് വീണ്ടും യോഗം ചേർന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!