പത്തനംതിട്ട : തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടത്തുന്നതിന് അനുമതിയില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനം വകുപ്പാണ് അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലായതിനാൽ ചിത്രീകരണത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാൽ പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷൻ ഭാഗത്ത് ചിത്രീകരണത്തിന് അനുമതിയുണ്ട്.
ഷൂട്ടിങ്ങിന് അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി നൽകിയ ഹർജിയും ഹൈക്കോടതി തീർപ്പാക്കി. വനം വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് തരുൺ മൂർത്തി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ റാന്നി ഡിഎംഒയുടെ ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ല. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി.
മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല
