പത്തനംതിട്ട : പ്രവാസി മലയാളി ഹൃദയാഘാതം മൂലം നാട്ടില്‍ അന്തരിച്ചു. മാക്കാംകുന്ന് ചരുവിളപുത്തന്‍വീട്ടില്‍ ഷാജി വര്‍ഗീസ് (58) ആണ് മരിച്ചത്.
ഒമാന്‍ ഒബ്‌സര്‍വര്‍ ദിനപത്രത്തിലെ ജീവനക്കാരനായ ഷാജി വര്‍ഗ്ഗീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയത്.
ഭാര്യ: ജെസ്സി ഷാജി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ജീവനക്കാരി).
മക്കള്‍: അയ്‌റിന്‍, അയ്‌ലിന്‍.
ഇടവകയുടെ മുന്‍ ട്രസ്റ്റിയും മലങ്കര അസോസിയേഷന്‍ പ്രതിനിധിയുമായ സണ്ണി വര്‍ഗ്ഗീസിന്‍റെ സഹോദരനാണ്.
സംസ്‌ക്കാരം നാളെ (21-02-2024-ബുധൻ) രാവിലെ 10.30ന് ഭവനത്തില്‍ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു
