മണ്ഡലകാലത്തെ വരവേറ്റ് കങ്ങഴ മഹാദേവ ക്ഷേത്രം…

കങ്ങഴ : ഭക്തിയുടെയും ചൈതന്യത്തിന്റെയും 41 ദിനങ്ങൾ. മണ്ഡലവ്രതകാലം സമാഗതമായി. ഇതിൻ്റെ ഭാഗമായി കങ്ങഴ മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും.

വൃശ്ചികം ഒന്നു മുതൽ ആരംഭിക്കുന്ന, 41 ദിവസം നീണ്ടുനിൽക്കുന്ന കഠിനവ്രതത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പുണ്യകാലം. ശരീരവും മനസ്സും ശുദ്ധീകരിച്ച് ഈശ്വരചൈതന്യത്തിൽ ലയിക്കാനുള്ള സുവർണ്ണാവസരമാണിത്.

ഈ പുണ്യദിനങ്ങളിൽ മുടങ്ങാതെ കങ്ങഴത്തേവരുടെ നിർമ്മാല്യ ദർശനം നടത്തി, യഥാശക്തി വഴിപാടുകൾ അർപ്പിക്കുന്നത് അതീവ പുണ്യകരമാണ്. ഇത് ജാതകത്തിലെ ഗ്രഹദോഷങ്ങൾ ശമിപ്പിക്കുന്നതിനും സർവ്വദുരിതങ്ങളും അകന്ന് ജീവിതത്തിൽ സമാധാനവും ഐശ്വര്യവും കൈവരുന്നതിനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.

“കങ്ങഴത്തേവരുടെ തൃപ്പാദങ്ങളിൽ സർവ്വവും സമർപ്പിച്ച്, ഈ മണ്ഡലകാലം നമുക്ക് ഭക്തിയോടെ ഭഗവാനെ ഭജിച്ച് മുന്നേറാം.”

അമ്മമാർക്കും സഹോദരിമാർക്കും ഒരു വിശേഷണവഴി:-

ഈ മണ്ഡലകാലത്ത് കുടുംബത്തിന്റെ ഐശ്വര്യത്തിനായി അമ്മമാർക്ക് പ്രത്യേക അനുഷ്ഠാനങ്ങൾ പറയുന്നുണ്ട്. ഈ 41 ദിവസങ്ങളിൽ തുടർച്ചയായോ അല്ലെങ്കിൽ ഈ കാലയളവിൽ 12 ദിവസമോ നിർമ്മാല്യ സമയത്ത് കുളിച്ചു തൊഴുത് ഭഗവാനെ ദർശിച്ചാൽ:സൽസന്താന ലബ്ധി നെടുമാംഗല്യം കുടുംബത്തിൽ സർവ്വഐശ്വര്യങ്ങളുംഎന്നിവ കൈവരുമെന്നാണ് പഴമക്കാരുടെ വിശ്വാസം. ഭക്തിയോടും ആത്മസമർപ്പണത്തോടും കൂടി ചെയ്യുന്ന ഏതൊരു പ്രാർത്ഥനയും ഫലം നൽകും.

മണ്ഡലകാലത്തിൻ്റെ ഭാഗമായി വൃശ്ചികം 12ന്(28/11/26) രാവിലെ 9 മണിക്ക് മഹാദേവന് 108 കുടം അഭിഷേകം, വൈകുന്നേരം 6.30ന് ശാസ്താവിന് നീരാഞ്ജനവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!