പുതുപ്പള്ളി: ബസേലിയോസ് കോളേജ് മുൻ പ്രിൻസിപ്പലും പരിസ്ഥിതി ആഘാത നി ർണയ അതോറിറ്റി മുൻ ചെയർമാനും, എം ജി സർവകലാശാല മുൻസിൻഡിക്കേറ്റ് മെമ്പറുമായ കളപ്പുരക്കൽ ഡോ. കെ.പി ജോയിയുടെ ഭാര്യ അന്നമ്മ ജോയി (ആനി ടീച്ചർ) അന്തരിച്ചു.
പരേത തിരുവല്ല അടുക്കളയിൽ കുടും ബാംഗവും, കളത്തിപ്പടി ഗിരിദീപം സ്കൂൾ മുൻ അധ്യാപികയുമാണ്. ഭൗതിക ശരീരം നാളെ (തിങ്കളാഴ്ച ) രാവിലെ 7 മണിക്ക് ചാലുങ്കൽ പടിയിലുള്ള വസതിയിൽ കൊണ്ടുവരുന്നതും, ഉച്ചക്ക് രണ്ടു.മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നുമണിക്ക് പുതു പ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ: ബിന്ദു ജോയി (എൻജിനീയർ ദുബായ് ) ഡോ.ബിന്ദു മേരി ജോർജ് (ഖ ത്തർ). മരുമക്കൾ: ആൻലി ബിൻസു ജോയി (പനവേലി റാന്നി )അബു ജോർജ് (പൂവരത്ത് ജംസ് ഹൗസ് തിരുവനന്തപുരം). കൊച്ചുമക്കൾ : മാർക്ക് ബിൻസു ജോയി (ഓസ്ട്രേലിയ) ഷാർലിൻ ബിൻസു ജോയി( ദുബായ്) മൈക്കിൾ ജോർജ്, ജോർജ് നാഥാനിയേൽ ജോർജ് (ഖത്തർ).
