പാലക്കാട് : പതിനൊന്നുമാസം പ്രായമായ പെൺകുഞ്ഞിനെ കൊന്നശേഷം അമ്മ ശിൽപ്പ ആൺസുഹൃത്തിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചതായി വിവരം.
ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
കൊലപാതകത്തിനു ശേഷം, വാടകയ്‌ക്കെടുത്ത കാറിൽ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി യുവതി ഷൊർണൂരിലെത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവാവുകയായിരുന്നു.
കുഞ്ഞിനെ ,ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയതാണു വഴിത്തിരിവായത്.
ജോലിക്കു പോകുന്നതിന് കുഞ്ഞു തടസ്സം; കൊലപാതകത്തിന് പിന്നാലെ ആൺ സുഹൃത്തിന് സന്ദേശം
