ആലപ്പുഴ: ആലപ്പുഴയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. കായംകുളത്ത് വ്യാജ മദ്യവില്‍പന അന്വേഷിക്കാനെത്തിയ വരാണ് ആക്രമണത്തിന് ഇരയായത്. മഫ്തിയില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതികൾ മർദിക്കുകയായിരുന്നു.
പുല്ലുകുളങ്ങയിലാണ് സംഭവം. ഹരിപ്പാട് സര്‍ക്കിള്‍ ഓഫീസിലെ വര്‍ഗീസ് പൈസ്, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. വീട് കേന്ദ്രീകരിച്ച് മദ്യവില്‍പനയെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനക്ക് എത്തിയത്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം തൃശൂരിൽ 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റുമായി യുവാവ് പിടിയിലായി. നന്തിപുലം ആറ്റപ്പിള്ളി കുന്നത്ത് പറമ്പിൽ ജിതിനാണ് (27) പിടിയിലായത്. വാടക വീട്ടിലാണ് വ്യാജ വിദേശമദ്യ നിർമാണകേന്ദ്രം നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആലപ്പുഴയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം
