മീനച്ചിലാറിന്റെ ദൃശ്യഭംഗിയുമായി സംഗീത ആൽബം പുറത്തിറങ്ങി…


പാലാ :  മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടുകൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ…… എന്ന സംഗീത ആൽബം പുറത്തിറങ്ങി.

മീനച്ചിലാറിന്റെ ദൃശ്യഭംഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി.വിജയനാണ് ആൽബത്തിന്റെ നിർമ്മാണം. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഉദ്യോഗസ്ഥനും വിവിധ സംഗീത ആൽബങ്ങളുടെ രചിയതാവുമായ അനീഷ് ആനിക്കാടാണ് മീനച്ചിലാറെ… എന്ന സംഗീത ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ഗാനം ആലപിച്ചിരിക്കുന്നതും സംഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നതും സ്‌റ്റേജ് ഷോ യിലൂടെയും ടെലിവിഷൻ ചാനലിലൂടെയും ആസ്വാദകരുടെ മനം കവർന്നിട്ടുള്ള ഗായകൻ സന്തോഷ് ഞാറയ്ക്കലാണ്.

വിവിധ സിനിമകൾക്കു ഹെലിക്യാം ചിത്രീകരിച്ചിട്ടുള്ള ഗോകുൽ ചന്ദ്രനാണ് മീനച്ചിലാറിന്റെ ദൃശ്യഭംഗിയെ ഹെലിക്യാമിൽ പകർത്തിയത്. നിഖിൽ മറ്റത്തിൽമഠം എഡിറ്റിംഗും  നിർവ്വഹിച്ചിരിക്കുന്നു.പൂത്തുമ്പി മീഡിയായുടെ ബാനറിൽ പുറത്തിറങ്ങിയ ഗാനം ആസ്വാദകരുടെ മനം കവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!