അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തി നുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം : പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താൻ അടക്കമുള്ള നിർദേശങ്ങളുമായി അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തി നുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ.

2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിർദേശമുണ്ട്.2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാർഗനിർദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്.

സമയം നോക്കി നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശമുണ്ട്. നിലവിൽ മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർ ക്കാണ് ടിഒഡി സംവിധാനമുള്ളത്.

സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്ക്. അപ്പോൾ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയിൽ ഉയർന്ന നിരക്ക്. ഉന്നം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയെന്നതാണ്. ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാർ ഉത്പാദകർക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നൽകുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിർദേശം സമർപ്പിക്കാം. ഫിക്സഡ് ചാർജ്ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോൾ സ്ലാബ് അനുസരിച്ചാണ് ഫിക്സ്ഡ് ചാർജ്ജ്. മീറ്റർ സംവിധാനം ആയാൽ ആകെ ഉപഭോഗം നോക്കി ഫിക്സഡ് ചാർജ് നിശ്ചയിക്ക ണമെന്നാണ് നിർദേശം. ഇന്ധന സർചാ ർജ്ജ് മാസം തോറും പിരിക്കുന്നവെന്ന് ഉറപ്പാക്കാനുള്ള നിർദേശവുണ്ട്.

വൈദ്യുതി വാങ്ങാൻ ചെലവായ തുക നിരക്കിലൂടെ ഈടാക്കാൻ കഴിയാത്തുമൂലം 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുൻപ് നികത്തണമെന്നാണ് സുപ്രീം കോടതി നിർദേശം. ഇത് 2027 മുതൽ പിരിക്കുമ്പോൾ ചാർജിൽ വർധനയുണ്ടാകും. അതേസമയം വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാൻ നല്ല ശ്രമം വേണമെന്നാണ് കമ്മീഷൻ നിർദേശം.

ദീർഘകാല ഇടക്കാല കരാറുകൾക്ക് മുൻകൂർ അനുമതി വേണം. എന്നാൽ, പുനരുപയോഗ ഊർജ്ജം ഇടപാടുകൾക്ക് ഇളവുണ്ട്. വൈദ്യുതി സംഭരണം പദ്ധതികൾക്ക് പ്രോത്സാഹനം നൽകാനും കരടിൽ നിർദേശമുണ്ട്. പൊതു ജനങ്ങൾക്ക് അടുത്ത മാസം 25 വരെ നിർദേശങ്ങൾ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!