വന്ദേമാതരം മുഴുവനായി ആലപിച്ച കോൺഗ്രസ് നടപടി… കോൺഗ്രസ് ആർഎസ്എസിന്റെ ബി-ടീം’; പിണറായി വിജയൻ

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ തുറന്നുകാട്ടുന്ന നടപടിയെന്നാണ് വിമര്‍ശനം. മതനിരപേക്ഷ ദേശീയതയോടല്ല, ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു എന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എഐസിസി ആസ്ഥാനത്തെയും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം കുറിച്ചു.

കേരളത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ്. ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ് അര്‍ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണ്. നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചിരുന്നു – അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!