കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കടുത്ത ശിക്ഷാ നടപടികളുമായി യുഎസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും ചെയ്ത കേസിൽ മുൻ പൊലീസുകാരന് കെമിക്കൽ കാസ്ട്രേഷൻ ശിക്ഷ വിധിച്ച് ലൂസിയാന കോടതി. തടവുശിക്ഷയ്ക്ക് പുറമെയാണ് ലൈംഗികശേഷി കുറയ്ക്കുന്നതിനുള്ള നടപടി കൂടി കോടതി നിർദേശിച്ചത്.
മുൻ പൊലീസ് ഉദ്യോഗസ്ഥനും സന്നദ്ധ അഗ്നിരക്ഷാസേനാ പ്രവർത്തകനുമായ കെൻഡ്രിയോൺ കെ. വില്യംസിനാണ് (31) ശിക്ഷ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശംവച്ച കേസ് എന്നിവയിലാണ് ഇയാൾ കുറ്റക്കാരനാ ണെന്ന് കണ്ടെത്തിയത്.
എട്ട് മുതൽ 11 വയസ്സുവരെ പ്രായമുള്ള നിരവധി കുട്ടികളെ വില്യംസ് ലൈംഗികമായി പീഡിപ്പിച്ചതായാണ് കണ്ടെത്തൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് ലൂസിയാനയിൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമവ്യവസ്ഥയുണ്ട്.
ഇതിനുപുറമെയാണ് കെമിക്കൽ കാസ്ട്രേഷൻ കൂടി കോടതി വിധിച്ചത്. ചെയ്ത കുറ്റങ്ങൾ ഒരിക്കലും മറക്കാതിരിക്കാനുള്ള ശിക്ഷാനടപടി യാണിതെന്ന് കോടതി വ്യക്തമാക്കി.
ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണ ശിക്ഷ നൽകുന്ന രീതികൾ യുഎസിൽ നേരത്തെയുണ്ടെങ്കിലും 2024ൽ കൊണ്ടുവന്ന പ്രത്യേക നിയമ ഭേദഗതിയിലൂടെയാണ് ചില കേസുകളിൽ കെമിക്കൽ കാസ്ട്രേഷൻ വിധിക്കാൻ ജഡ്ജിമാർക്ക് അധികാരം ലഭിച്ചത്.
മരുന്നുകളുടെ സഹായത്തോടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറച്ച് ലൈംഗിക താൽപര്യവും ലൈംഗികശേഷിയും നിയന്ത്രിക്കുന്ന ചികിത്സാരീതിയാണ് കെമിക്കൽ കാസ്ട്രേഷൻ. ശസ്ത്രക്രിയ യിലൂടെ വൃഷണങ്ങൾ നീക്കം ചെയ്യുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, മരുന്നുകളുടെ സ്വാധീനം നിലനിൽക്കുന്ന കാലയളവിലാണ് ഇതിന്റെ ഫലം ഉണ്ടാകുന്നത്.
