അപകടത്തിൽപ്പെട്ട വയോധികനെ ഒന്നര കിലോമീറ്ററോളം കാറിനടിയിൽ വലിച്ചിഴച്ചു; റോഡിൽ ഉപേക്ഷിച്ചു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ കാറിടിച്ച് റോഡിൽ വീണ വയോധികനെ ഒന്നര കിലോമീറ്ററോളം കാറിനടിയിൽ വലിച്ചിഴച്ചുകൊണ്ടുപോയി.

ഗുരുതരമായി പരുക്കേറ്റ വയോധികനെ പിന്നീട് റോഡിൽ ഉപേക്ഷിച്ച ഡ്രൈവർ അറസ്റ്റിൽ. കടത്തൂർ സ്വദേശി ഷാജഹാനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലായിരുന്നു നാടിനെ നടുക്കിയ സംഭവം. വയോധികനെ കാറിടിച്ചിട്ടും വാഹനം നിർത്താൻ ഡ്രൈവർ തയാറായില്ല. കാറിനടിയിൽ കുടുങ്ങിയ വയോധികനുമായി ഒന്നര കിലോമീറ്ററോളം മുന്നോട്ടുപോയി. വീടിന് ഏകദേശം 200 മീറ്റർ മാത്രം അകലെയെത്തിയപ്പോഴാണ് ഇയാളെ റോഡിൽ ഉപേക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റോഡിൽ ഗുരുതര പരുക്കുകളോടെ കിടന്ന വയോധികനെ നാട്ടുകാർ ചേർന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!