സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു, ഇനി ചുരിദാറും ചെരിപ്പും ധരിക്കാം…

തിരുവനന്തപുരം : സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു, ഇനി ചുരിദാറും ചെരിപ്പും ധരിക്കാം.

ഗർഭകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് യൂണിഫോം ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് കേരള പൊലീസ്.

ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പോലീസ് ഉദ്യോഗസ്ഥ ഗർഭിണിയാണെങ്കിൽ കാക്കി സൽവാർ കമീസും , ഷാളും, ചെരുപ്പും, ധരിച്ച് ഔദ്യോഗിക ചുമതല നിർവഹിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇവർക്ക് താൽപര്യമുണ്ടെങ്കിൽ യൂണിഫോം ധരിക്കുന്നതിലും പ്രശ്‌നമില്ലെന്നും  ഉത്തരവിൽ പറയുന്നു.

ഗർഭകാലത്ത് നിലവിലെ യൂണിഫോം ധരിച്ച് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ തീരുമാനം.

കേരള പൊലീസ് സ്റ്റാൻഡിങ് ഓർഡറുകൾ, പൊലീസ് ആസ്ഥാനത്തിന്റെ മുൻ സർക്കുലറുകൾ, ഐ.പി.എസ് യൂണിഫോം ചട്ടങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സമാന പൊലീസ് ചട്ടങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ഇളവ് അനുവദിച്ചത്.

അതേസമയം വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് യൂണിഫോം ചട്ടങ്ങൾ തന്നെയായിരിക്കും ബാധകമാകുക.ഉ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!