ന്യൂഡൽഹി : വ്യാജ കോടതി ഉത്തരവുകളുടെ പേരിൽ വെബ്സൈറ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.
ടെലികോം സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടി. ജൂലൈ 21, സെപ്തംബർ 2 തീയതികളിലായാണ് വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 129 വാതുവെപ്പ് സൈറ്റുകൾ തടഞ്ഞ് കേന്ദ്ര ടെലികോം വകുപ്പിന് അബദ്ധം പറ്റിയത്.
രാജസ്ഥാൻ, അലഹബാദ് ഹൈക്കോടതികളുടെ പേരിൽ വ്യാജമായി നിർമ്മിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു 129 അനധികൃത വാതുവെപ്പ് സൈറ്റുകൾക്ക് കേന്ദ്ര ടെലികോം വകുപ്പ് അന്നേ ദിവസങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്.
