തിരുവനന്തപുരം: കേരളത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നത് ഒഴിവാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്ക് എതിരെ ബിജെപി സംസ്ഥാന ഘടകം നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് ജനറല്‍ സെക്രട്ടറി എസ് സുരേഷ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. ഭരണഘടനാപരമായ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വന്ദേമാതരം ആലപിക്കുന്നതില്‍ തടസ്സവും പ്രയാസവുമില്ലെന്നിരിക്കെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിയായ വിഡി സതീശന്‍ ദേശീയഗാനം ആലപിക്കുന്നത് ഒഴിവാക്കി അപമാനിച്ചത്.
സതീശനെ നയിക്കുന്നത് കോണ്‍ഗ്രസ് സംസ്‌ക്കാരമോ പാരമ്പര്യമോ ഭരണഘടനാ ബാധ്യതയോ അല്ലെന്ന് വ്യക്തമായി. അദ്ദേഹത്തെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും പാരമ്പര്യമാണ്. കേരള സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ നിയമപരമായി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് എസ് സുരേഷ് പറഞ്ഞു.
