കുമരകം : രാത്രിയിൽ ബോട്ടുകൾക്ക് കായലിൽ കൂടി സുഗമമായ യാത്രയ്ക്ക് സഹായകമായ ദിശ ലൈറ്റ് ഗോകുലം ഗ്രാൻഡ് റിസോർട്ട് പുന:സ്ഥാപിച്ചു .
മുമ്പ് ഇവർ സ്ഥാപിച്ചിരുന്ന ദിശ ലൈറ്റ് തകരാറിലായിരുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിലെ സർവീസ് ബോട്ടുകൾക്കും , മറ്റ് സ്വകാര്യ ജലയാനങ്ങൾക്കും സിഗ്നൽ ലൈറ്റിന്റെ ആവശ്യകത വളരെ പ്രധാനമായിരുന്നു.
പ്രതികൂല കാലാവസ്ഥയിൽ എല്ലാ ജലയാനങ്ങൾക്കും വളരെ പ്രയോജനം ചെയ്ത ഒന്നായിരുന്നു ഈ ദിശ ലൈറ്റ്. ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ അഭ്യർത്ഥന സ്വീകരിച്ചാണ് ഗോകുലം ഗ്രാൻഡ് റിസോർട്ട് ദിശ ലൈറ്റ് പുനസ്ഥാപിച്ചത്.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഗോകുലം ഗ്രാൻഡ് റിസോർട്ടിനെ ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്റർ മുജീബ് കെ എ , ജീവനക്കാരായ മാഹിൻ മണ്ണഞ്ചേരി,ആദർശ് കുപ്പപ്പുറം, സുരേഷ് റ്റി ഹർഷൻ, സന്ദീപ്പ് കണ്ണങ്കര, ബിജു കണ്ണങ്കര എന്നിവർ അഭിനന്ദിച്ചു.
