ചേർത്തലയിൽ വൻ മയക്കുമരുന്ന് വേട്ട; 21.62 ഗ്രാം എം ഡി എം എ എക്സൈസ് സംഘം പിടിച്ചെടുത്തു

ആലപ്പുഴ : ചേർത്തല പതിനൊന്നാം മൈലിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി. പതിനൊന്നാം മൈൽ ഭജനമഠം ഐക്കരശേരി വെളി
വീട്ടിൽ എൻ ദിനീഷാണ്
അറസ്റ്റിലായത്.

ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 21.62 ഗ്രാം എം ഡി എം എയും
5.12 ഗ്രാം കഞ്ചാവും 3,64,500 രൂപയും പിടിച്ചെടുത്തു.

പ്രതിയുടെ വീടിന്റെ പ്രവേശനമുറിയിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എം ഡി എം എ വിൽപനയിലൂടെ ലഭിച്ച 3,64500 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!