ആലപ്പുഴ : പാതിരാമണൽ ദ്വീപിൽ ഉറങ്ങിക്കിടന്ന ടൂറിസത്തെ ഉണർത്തി ജല ഗതാഗത വകുപ്പ്.
ആലപ്പുഴ സ്റ്റേഷനിൽ നിന്നും സർവ്വീസ് നടത്തുന്ന വിനോദ സഞ്ചാര ബോട്ടുകളായ വേഗ, സീ കുട്ടനാട്, കുട്ടനാട് സഫാരി ടൂറിസ്റ്റ് ബോട്ടുകളിൽ ദിനംപ്രതി പാതിരാമണൽ സന്ദർശനത്തിന് എത്തുന്ന വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിരിക്കുന്നു.
കുറഞ്ഞ ചെലവിൽ കുട്ടനാടിൻ്റെ പ്രകൃതിയും, വിശാലമായ വേമ്പനാട്ട് കായലിൻ്റെ ഭംഗിയും, പാതിരാമണൽ ദ്വീപിലെയും കാഴ്ച്ചകൾ കണ്ട് മടങ്ങാൻ ജല ഗതാഗത വകുപ്പ് ഒരുക്കിരിക്കുന്ന അവസരങ്ങളിലൂടെ സാധ്യമാകുന്നുവെന്ന പ്രത്യേകതയാണ് സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
മുഹമ്മ സ്റ്റേഷനിൽ നിന്നു പാതിരാമണൽ ദ്വിപിലേയ്ക്ക് സ്പെഷ്യൽ സർവ്വീസ് നടത്തുന്ന വാട്ടർ ടാക്സി സർവ്വീസുകളിലും വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളുടെ വരവ് കൂടിയതിന്നാൽ സീറ്റിങ്ങ് കപ്പാസിറ്റി കൂടിയ സോളാർ സൗര ബോട്ടും വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
ജല ഗതാഗത വകുപ്പിനെ ടൂറിസം രംഗത്തിലൂടെ ലോക ശ്രദ്ധയിൽ എത്തിച്ച വകുപ്പിന്റെ കപ്പിത്താൻ ഷാജി വി നായരെ സ്രാങ്ക് അസോസിയേൻ അഭിനന്ദിച്ചു. ഒപ്പം പാതിരാമണൽ ദ്വീപിൽ വിനോദ സഞ്ചാരികൾക്ക് സന്ദർശനം നടത്താൻ ഒരു ജെട്ടി മാത്രമേ ഉള്ളു. ദ്വീപിൽ അടിയന്തിരമായി ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിക്കാൻ മുഹമ്മ പഞ്ചായത്ത് തയ്യാറാകണമെന്നു സ്രാങ്ക് അസോസിയേഷൻ പ്രസിഡൻറ്റ് സരീഷ് എൻ കെ , ജനറൽ സെക്രട്ടറി ആദർശ് സി റ്റി എന്നിവർ ആവശ്യപ്പെട്ടു.
