യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി ബ്ലാക്മെയിൽ ചെയ്ത കേസ്….ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് : ബെംഗളൂരുവിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കുരുവട്ടൂർ നമ്പ്യാത്ത് താഴത്ത് കനാൽ റോഡിൽ കുറ്റിയിൽ വീട്ടിൽ അതുൽ എന്നയാളാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ജിഷ്ണു എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മലാപറമ്പ് സ്വദേശിയായ യുവാവിനെ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്തെ ഒരു വാടകവീട്ടിൽ ബന്ധനസ്ഥനാക്കി ദേഹോപദ്രവം ഏൽപ്പിക്കുകയും, നഗ്നചിത്രങ്ങൾ എടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു എന്നതാണ് കേസ്. യുവതിയടക്കം ആറ് പേരായിരുന്നു പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!