കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തില്‍ നിർണായക മാറ്റം..

.കൊച്ചി : യുഎഇ ആസ്ഥാനമായ അല്‍ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയിലെത്തി.

പുതിയ സീസണിലുടനീളം ഘട്ടം ഘട്ടമായിട്ടായിരിക്കും ഉടമസ്ഥാവകാശ കൈമാറ്റം നടക്കുക.

പൂർണമായ കൈമാറ്റം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ക്ലബ്ബിന്റെ വാണിജ്യ, പ്രവർത്തന ചുമതലകള്‍ ഒഫിയോ സ്പോർട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ വലിയ ആഗോള ഫുട്ബോള്‍ ബ്രാൻഡായി വളർത്തുകയാണ് പുതിയ ഉടമകളുടെ ലക്ഷ്യം.

ക്ലബ്ബിന്റെ നിലവിലെ പ്രവർത്തനങ്ങള്‍ കൊച്ചിയില്‍ തന്നെ തുടരുമെന്നും പുതിയ ഉടമസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സിനായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം.

കഴിഞ്ഞ സീസണിലെ സാമ്പത്തിക നഷ്ടങ്ങളും ക്ലബ്ബിന്റെ സാമ്പത്തിക സമ്മർദ്ദങ്ങളുമാണ് മുഴുവൻ ഓഹരികളും വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് മാഗ്നം സ്പോർട്സിനെ എത്തിച്ചത്. നേരത്തെ ഏകദേശം 120 കോടി രൂപയുടെ മൂല്യനിർണയത്തില്‍ ഏറ്റെടുക്കല്‍ ചർച്ചകള്‍ നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!