ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം…

ശ്രീനഗര്‍: ജമ്മു കശ്മിരിലെ കഠ്വ ജില്ലയില്‍ നാല് സിഐഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സൈനികര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്റെ വെടിയേറ്റാണ് നാലുപേരും മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വെടിയുതിര്‍ത്ത സൈനികനെ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 6.40 ഓടെയാണ് ബസോളിയിലെ മഷ്‌ക ഗ്രാമത്തിലുള്ള സേവ പവര്‍ പ്രോജക്റ്റില്‍ വിന്യസിച്ചിരുന്ന സിഐഎസ്എഫ് യൂണിറ്റില്‍ സംഭവം ഉണ്ടായത്. അസിസ്റ്റന്റ് കമാന്‍ഡന്റ് അങ്കിത് കുമാര്‍ പാണ്ഡെ, സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ സിങ്, കോണ്‍സ്റ്റബിള്‍ റഫീഖ് അഹമ്മദ്, കോണ്‍സ്റ്റബിള്‍ സന്ദീപ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതിയായ ഹെഡ് കോണ്‍സ്റ്റബിള്‍ അവധേഷ് കുമാര്‍ സിങ് എകെ-47 തോക്ക് ഉപയോഗിച്ച് പരക്കെ വെടിയുതിര്‍ക്കുകയാ യിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പക്കല്‍ 150 റൗണ്ട് വെടിയുണ്ടകള്‍ ഉണ്ടായിരുന്നുവെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!