നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ…

കൊച്ചി : കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആൽബിൻ പി ജയിംസ് (38)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

പെരുമ്പാവൂർ സ്വദേശികളായ രണ്ടു പേരിൽ നിന്ന് ജർമനി, അയർലൻഡ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ്.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾ പ്രതിയായിരുന്നത്.

കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിൽ പോയ ഇയാളെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!