കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് കൂടിയത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,195 രൂപയും ഒരു പവന് 1,13,560 രൂപയുമായി.
ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് ഏകദേശം 2,320 രൂപയുടെ വൻ വർധനയുണ്ടായിരുന്നു. തുടർന്ന് ഉച്ചയോടെ വില വീണ്ടും താഴ്ന്ന് 1,12,800 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലെ നിരക്കിലും പ്രതിഫലിച്ചതെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് ഇന്നത്തെ വില.
