മുൻഗണനാ റേഷൻ കാർഡുകൾ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം…

തിരുവനന്തപുരം : മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നവർക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബർ എട്ടുവരെയാണ്.

മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരിൽ അർഹത നഷ്ടപ്പെട്ടവർക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാർഡുകൾ തിരികെ ഏൽപ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.

അനുവദിച്ച സമയത്തിനുശേഷം നടത്തുന്ന പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തുന്നവരിൽനിന്ന് ഇതുവരെ കൈപ്പറ്റിയ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!