നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം …

ന്യൂഡൽഹി : നോയിഡ സെക്ടർ 51 മുതൽ ഗ്രേറ്റർ നോയിഡ സെക്ടർ 4 വരെയുള്ള അക്വാ ലൈൻ മെട്രോ പാത വിപുലീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് 2,390 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തന്ത്രപ്രധാനമായ ഈ പദ്ധതിക്ക് അനുമതി നൽകിയത്.

8.449 കിലോമീറ്റർ നീളമുള്ള പുതിയ പാതയിൽ അഞ്ച് ഉയർന്ന (എലിവേറ്റഡ്) മെട്രോ സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്.

പുതിയ പാത പ്രവർത്തന സജ്ജമാകുന്നതോടെ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ആകെ മെട്രോ ശൃംഖല 71.878 കിലോമീറ്ററായി ഉയരും. ഡൽഹി മെട്രോയുടെ ബ്ലൂ ലൈനുമായി നോയിഡ സെക്ടർ 61-ൽ വെച്ച് ബന്ധിപ്പിക്കാൻ സാധിക്കുന്ന കണക്റ്റിവിറ്റിയും ഈ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രതിദിനം യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് ഐ.ടി ജീവനക്കാർക്കും പ്രാദേശിക യാത്രക്കാർക്കും സമയലാഭവും സുഗമമായ യാത്രയും ഉറപ്പാക്കും.

നോയിഡയുടെയും ഗ്രേറ്റർ നോയിഡയുടെയും വേഗത്തിലുള്ള വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഈ അടിസ്ഥാന സൗകര്യ വികസനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

പ്രദേശത്തെ വ്യവസായ മേഖലകൾക്കും വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങൾക്കും ഈ പാത വലിയ പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ചൂണ്ടിക്കാട്ടി. പുതിയ നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാനാണ് നിർമ്മാണച്ചുമത ലയുള്ള അതോറിറ്റിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!