ജനാധിപത്യ സംരക്ഷണ പദയാത്ര; വെള്ളിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം: ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്രയോടനുബന്ധിച്ച് നവംബർ 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്കും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കോട്ടയം ജില്ലാ പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശനം അനുവദിക്കില്ല.

പ്രധാന ഗതാഗത ക്രമീകരണങ്ങൾ:

  • എം.സി. റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.
  • നാട്ടകം ഭാഗത്തുനിന്ന് കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴയിൽനിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
  • കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
  • ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
  • ഗാന്ധിനഗർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  • തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  • മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ പുതുപ്പള്ളി, തെങ്ങണ വഴിയും ഏറ്റുമാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴിയും പോകണം.
  • കെ.കെ. റോഡിലൂടെ വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
  • കെ.കെ. റോഡിലൂടെ വരുന്ന സ്വകാര്യ ബസുകൾ കളക്ടറേറ്റ് ഭാഗത്തുനിന്ന് തിരിഞ്ഞ് നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  • പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!