സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി : സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കാനിരിനിരി ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

പ്രധാനമന്ത്രിയോട് താൻ ഉന്നയിച്ച അഭ്യർത്ഥനയാണ് നാളെ ഒരു ഭരണഘടനാപരമായ യാഥാർഥ്യമായി മാറുന്നത്. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയെയും ഔദ്യോഗികമായി ആദരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ സന്ദർഭത്തിൽ കേരളത്തിലെ പത്തൊമ്പത് കോൺഗ്രസ് എം പി മാരും പിന്തുണ നൽകി പാർലമെൻ്റിൽ ഉണ്ടാകുമോ, അല്ലെങ്കിൽ അമിത് ഷാ എത്തിയില്ലെന്ന് പറഞ്ഞു ബഹളം കൂട്ടി ബിൽ നഷ്ടപ്പെടുത്തുമോ എന്ന സംശയങ്ങളും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!