രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി; ലോകത്തെ മികച്ച ആരോഗ്യ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത് – മന്ത്രി ജെ പി നദ്ദ

ന്യൂഡൽഹി : കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയിൽ. 2014ലെ മെഡിക്കൽ കോളജുകളുടെ എണ്ണം 387 ആയിരുന്നുവെങ്കിൽ ഇന്നത് 731 ആയി ഉയർന്നെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,348 ൽ നിന്ന് 1.12 ലക്ഷമായി, ബിരുദ സീറ്റുകളിൽ 118 ശതമാനവും ബിരുദാനന്തര ബിരുദ സീറ്റുകളിൽ 133 ശതമാനവുമാണ് വർധനയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യത്തിനാണ് നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

2013 – 14ൽ 33,278 കോടി രൂപയായിരുന്ന ആരോഗ്യ ബജറ്റ് ഇന്ന് 90,958 കോടി രൂപയായി വർദ്ധിച്ചു. വാജ്‌പേയി സർക്കാരിന് മുമ്പ് രാജ്യത്ത് ഒരു എയിംസ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 22 എയിംസുകൾക്ക് അനുമതി നൽകാൻ ബിജെപി സർക്കാരിനായി. അതിൽ 18 എണ്ണം പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!