നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹൈ ജംപില്‍ ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സര്‍വേശ് കുശാരെയാണ് നേട്ടം സമ്മാനിച്ചത്. 2.25 മീറ്റര്‍ താണ്ടിയാണ് സര്‍വേശ് വെള്ളിയില്‍ എത്തിയത്. 2.25 താണ്ടി ചൈനീസ് തായ്‌പേയ് താരം ഫു ചോ ഹസ്വാനാണ് സ്വര്‍ണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയുടെ വു സംഗ്യോക്കിനാണ് വെങ്കലം.
2 വെങ്കലം കൂടിഏഷ്യന്‍ ഗെയിംസ് ഡെക്കാത്‌ലണില്‍ വെങ്കലം നേടി ഇന്ത്യ. പിന്നാലെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറാണ് ഡെക്കാത്‌ലണില്‍ വെങ്കലം നേടിയത്. പരുള്‍ ചൗധരിയാണ് സ്റ്റീപ്പിള്‍ ചെയ്‌സില്‍ വെങ്കലം സമ്മാനിച്ചത്. 7,934 പോയിന്റുകള്‍ നേടിയാണ് തേജസ്വിന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ജപ്പാന്‍ താരം യുമ മരുയമയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ സിനുവയ്ക്കാണ് വെള്ളി. 9:08.67 സമയത്തില്‍ ഫിനിഷ് ചെയ്താണ് പരുളിന്റെ വെങ്കലം. ബഹ്‌റൈന്‍ താരം വിന്‍ഫ്രെഡ് യവിയാണ് സ്വര്‍ണം നേടിയത്. കസാഖിസ്ഥാന്റെ നോറ ജെറുതോ തനുയിക്കാണ് വെള്ളി.
ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37ല്‍ എത്തി. 4 സ്വര്‍ണം 16 വെള്ളി 17 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.
ആന്‍സിക്ക്
വെള്ളിവനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആന്‍സി സോജന് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം. തുടരെ രണ്ടാം ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ താണ്ടിയും അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റര്‍ താണ്ടിയും ആന്‍സി മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ആറാം ശ്രമത്തില്‍ ചൈനയുടെ ഹ്വങ് യിങ്യിങ് 6.55 മീറ്റര്‍ താണ്ടി സ്വര്‍ണം പിടിച്ചെടുക്കുകയാ യിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സുവര്‍ണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.
200 മീറ്ററില്‍ വെങ്കലംവനിതകളുടെ 200 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഹരിത ഭദ്രയാണ് മെഡല്‍ സമ്മാനിച്ചത്. താരം 23.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തി മെഡലുറപ്പിച്ചത്. സിങ്കപ്പുരിന്റെ ശാന്തി പെരേരയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ യുജിക്കാണ് വെള്ളി.
