കോതമംഗലം : വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.
കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ തുണ്ടം ഭാഗത്തു വച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
