ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍

അബുദാബി: ബിഗ് ടിക്കറ്റ് ബിഗ് സ്പിന്‍ മത്സരത്തില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍. നിതിന്‍ ജോയ്, ദിനേഷ് കുമാര്‍ എന്നിവരാണ് വിജയികള്‍. ദിനേഷ് 2.5 ലക്ഷം ദിര്‍ഹവും നിതിന്‍ 1 ലക്ഷം ദിര്‍ഹവും നേടി. ജോര്‍ദാനില്‍ നിന്നുള്ള ഒസാമ മഹ്മൂദാണ് മറ്റൊരു വിജയി. ഇദ്ദേഹം 1 ലക്ഷം ദിര്‍ഹമാണ് നേടിയത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നാണ് നിതിന്‍ അബുദാബിയിലെത്തി യത്. വിമാന ടിക്കറ്റും താമസവും ബിഗ് ടിക്കറ്റ് ടീം തന്നെയാണ് നല്‍കിയത്. സമ്മാനത്തുകയില്‍ ഒരു പങ്ക് കടങ്ങള്‍ വീട്ടാനും കാന്‍സര്‍ രോഗ ബാധിതനായ ബന്ധുവിനായി ചെലവഴിക്കുമെന്നും നിതിന്‍ പറഞ്ഞു.

ദിനേഷ് കുമാര്‍ അബുദാബിയില്‍ 16 വര്‍ഷമായുണ്ട്. രണ്ടു വര്‍ഷമായി സ്ഥിരമായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്. ആറ് പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം മത്സരത്തില്‍ പങ്കെടുത്തത്. വായ്പാ വീട്ടാനാണ് സമ്മാനത്തുക ഉപയോഗിക്കുക യെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 3-ന് 15 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് നല്‍കുന്നത്. അഞ്ച് പേര്‍ക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം ദിര്‍ഹം വീതം ലഭിക്കും. ഇ-ഡ്രോകളിള്‍ ഓഗസ്റ്റില്‍ നാല് പേര്‍ക്ക് ആഴ്ച്ചതോറും 25,000 ദിര്‍ഹം വീതം ലഭിക്കും. ബിഗ് സ്പിന്‍ മത്സരത്തില്‍ മൂന്നു പേര്‍ക്ക് ആണ് അവസരം. സെപ്റ്റംബര്‍ 3-ന് വിജയികളെ അറിയാം. ഇവര്‍ക്ക് ഒക്ടോബര്‍ 3-ന് മത്സരത്തില്‍ പങ്കെടുക്കാം. 1 മില്യണ്‍ ദിര്‍ഹം വരെ ക്യാഷ് പ്രൈസും നേടാം. രണ്ട് ലക്ഷുറി കാറുകളും നേടാന്‍ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!