‘വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്’…. ദുരിതാശ്വാസ ക്യാമ്പ് സന്ദർശന ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി

പത്തനംതിട്ട : മഴക്കെടുതിയിൽ കോന്നിയെ അവഗണിച്ചെന്ന എംഎൽഎ കെ. യു. ജനീഷ് കുമാറിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ്. ദുരിതാശ്വാസ ക്യാമ്പുകൾ ഇരുവരും ചേർന്ന് സന്ദർശിച്ച ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രി ആരോപണം തള്ളിയത്. കോന്നിയിലെ ക്യാമ്പുകൾ സന്ദർശിക്കാൻ താനാണ് എംഎൽഎയെ നേരിട്ട് വിളിച്ച് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു.

ദുരന്തസമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അനുചിതമാണെന്നും, ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മനുഷ്യത്വം കാണിക്കണമെന്നും അദ്ദേഹം വിമർശിച്ചു. റാന്നി, കോന്നി, തിരുവല്ല, ആറന്മുള എന്നിവിടങ്ങളിൽ യോഗങ്ങൾ ചേർന്നതായും ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത പ്രദേശങ്ങളും സന്ദർശിച്ചതായും മന്ത്രി വ്യക്തമാക്കി. അതേസമയം, മുൻ സർക്കാരിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. പ്രളയപ്രതിരോധത്തിനും മുന്നൊരുക്ക സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അവ ഫലപ്രദമായി നടപ്പാക്കിയില്ലെന്നാണ് മന്ത്രിയുടെ ആരോപണം. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോഴും ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!