‘രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു… അച്ഛനോട് പറഞ്ഞതല്ലേ കളക്ടറിൻ്റെ പേജ് നോക്കാൻ!’; അവധി വൈകിയതിൽ കമന്റ് മഴ

കൊച്ചി: കനത്ത മഴയും ശക്തമായ മഴ മുന്നറിയിപ്പും വന്നതോടെ ഇന്ന് രാവിലെയാണ് എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് ജില്ലകളുടേയും കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റ് മഴയാണ്.

വൈകി അവധി പ്രഖ്യാപിച്ചതിനെത്തു ടര്‍ന്നുള്ള വിമര്‍ശനങ്ങളാണ് അധികവും. എന്നാല്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതെങ്ങനെയാണെന്നു ചിലര്‍ വ്യക്തമായി പറഞ്ഞു കൊടുക്കുന്നുമുണ്ട്.

എറണാകുളം ജില്ലയില്‍ കളക്ടര്‍ രാവിലെ നാല് മണിക്ക് റെഡ് അലര്‍ട്ട് വന്നതിനെത്തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ തൃശൂര്‍ ജില്ലയില്‍ രാവിലെ 6.30യ്ക്കാണ് അവധി പ്രഖ്യാപനം.

രാവിലെ കുട്ടികള്‍ ട്യൂഷന്‍ ക്ലാസില്‍ പോയപ്പോഴാണ് അവധി പ്രഖ്യാപനം. തിരിച്ച് വീട്ടിലേയ്ക്ക് എത്തുന്നതുവരെ ഇനി ടെന്‍ഷന്‍ ആണെന്നാണ് ചില മാതാപിതാക്കള്‍ കമന്റ് ചെയ്തിരിക്കുന്നത്.

ട്രെയിനിലും ബസിലും പോകുന്നവര്‍ പകുതി വഴി എത്തിയപ്പോഴും ബസ് സ്‌റ്റോപ്പിലും റെയില്‍വെ സ്റ്റേഷനിലും എത്തിയപ്പോഴുമാണ് അവധി പ്രഖ്യാപിച്ചത് അറിഞ്ഞത്.

കുറച്ചു കൂടി നേരത്തെ ആവാമായിരുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഞാന്‍ ഇന്നലെ മുതല്‍ പ്രാര്‍ഥിക്കുവായിരുന്നു, എറണാകുളം ജില്ലക്ക് അവധി പ്രഖ്യാപിക്കണേ എന്ന്. അല്ലെങ്കില്‍ കളക്ടറുടെ വീട് വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകണേ എന്ന്.

എന്നാല്‍ കളക്ടര്‍ രാവിലെ എഴുന്നേറ്റ് ആകാശത്തേയ്ക്ക് നോക്കിയല്ല അവധി പ്രഖ്യാപിക്കുന്നത് എന്ന് പറയുന്നവരുമുണ്ട്. കുട്ടികളേക്കാള്‍ മാതാപിതാക്കളാണ് കളക്ടറുടെ പേജ് നോക്കിയിരിക്കുന്ന തെന്നും കമന്റുകളും ഉണ്ട്. തലേ ദിവസം അവധി പ്രഖ്യാപിച്ചാല്‍ മഴ പെയ്യില്ല. അങ്ങനെ നമ്മുടെ കളക്ടര്‍ മഴയെ തോല്‍പ്പിച്ചെന്നും കമന്റുകളുണ്ട്.

ശനിയാഴ്ച ദിവസം പ്രവൃത്തി ദിവസമാക്കണമെന്നും ഓണ്‍ലൈന്‍ ക്ലാസ് ആക്കണമെന്നും പറയുന്നവര്‍ ഉണ്ട്. ഇങ്ങനെ പോയാല്‍ ഓണപ്പരീക്ഷ ഉണ്ടാവുമോ എന്ന് ചോദിക്കുന്നവരും ഇല്ലാതില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!