സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ….അഞ്ച് പേർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ. കോഴിക്കോട് അഞ്ച് പേർക്ക് ഇടിമിന്നലേറ്റു. കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരത്ത് ഇടിമിന്നലേറ്റ് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു.

നാളെയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളായ സോനു, നാഗരാജ്, മനോലി, സഞ്ജയ് എന്നിവർക്കാണ് പരിക്കേറ്റത്.

വീട്ടിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു ഇടിമിന്നലേറ്റത്. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ ഇവർ തെറിച്ചുപോകുകയായിരുന്നു. കുനിങ്ങാട്ടെ കല്ലുള്ളതിൽ സ്വദേശി സജീവനാണ് നാദാപുരത്ത് ഇടിമിന്നലിൽ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ സജീവൻ നാദാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിമിന്നലിന്റെ ആഘാതത്തിൽ ‌ഓട്ടോയുടെ ഗ്ലാസുകൾ തകർന്നു. അതേസമയം നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!