കുറഞ്ഞ പൈസയ്ക്ക് ഗുണമേന്മയുള്ള പ്രോട്ടീന്‍ ലഭിക്കുന്ന ഒരു ഭക്ഷണപദാര്‍ഥമാണ് മുട്ട എന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. മസില്‍ ബില്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജിമ്മന്മാര്‍ക്ക് മുട്ട ഇല്ലാത്ത ദിവസം ആലോചിക്കാന്‍ പോലും കഴിയില്ല.
പ്രൊട്ടീന്‍ മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തിയ്ക്കുമെല്ലാം സഹായിക്കുന്ന നിരവധി വിറ്റമിനുകളും മിനറല്‍സുമുള്ള ആഹാരമാണ് മുട്ട. പക്ഷേ എത്രത്തോളം കഴിച്ചാലാണ് മുട്ടയും വില്ലനാകുന്നത്? മുട്ട കഴിക്കുന്നവര്‍ക്ക് കൊളസ്‌ട്രോള്‍ വരുമെന്ന് ഉറപ്പോ? സത്യാവസ്ഥ നമ്മുക്ക് വിശദമായി പരിശോധിക്കാം.
എത്ര മുട്ട വരെ കഴിക്കാം?
ഹെല്‍ത്ത്‌ലൈന്‍ നല്‍കുന്ന ഒരു നിര്‍ദേശം മുതിര്‍ന്ന ഒരാള്‍ 1 മുതല്‍ 3 വരെ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ്. നാലോ അഞ്ചോ മുട്ട സുരക്ഷിതമായി കഴിക്കാം. എന്നാല്‍ എത്ര മുട്ട സുരക്ഷിതമായി കഴിക്കാനാകും എന്നത് നമ്മുടെ പ്രായം, വര്‍ക്കൗട്ട് രീതികള്‍ മുതലായവയെക്കൂടി ആശ്രയിച്ചിരിക്കുന്നു. മുട്ടയിലെ മഞ്ഞക്കരുവിലെ കൊളസ്‌ട്രോള്‍ എല്ലാവരിലും ഒരേ രീതിയിലല്ല രക്തത്തിലെ കൊളസ്‌ട്രോള്‍ അളവിനെ സ്വാധീനിക്കുന്നത്.
മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങള്‍ കൂടി അതീവ നിര്‍ണായകമാണ്. നമ്മള്‍ മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിലെ പൂരിത കൊഴുപ്പുകള്‍( സാച്യുറേറ്റഡ് ഫാറ്റ്), ട്രാന്‍സ് ഫാറ്റ് എന്നിവയും ശ്രദ്ധിക്കേണ്ട താണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് സുരക്ഷിതം. അത് ചീസ്, ഉയര്‍ന്ന അളവില്‍ വെണ്ണ, വെളിച്ചെണ്ണ, റെഡ് മീറ്റ് മുതലായവയെല്ലാം ചേര്‍ത്ത് പാചകം ചെയ്‌തോ അമിതമായി പ്രൊസസ് ചെയ്‌തോ കഴിയ്ക്കുമ്പോള്‍ കൊളസ്‌ട്രോളിന്റെ ഭീഷണി കൂടും.
